Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Condition

ഉ​ഷാ ജോ​സ​ഫി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

കൊ​​​​ച്ചി: വ​​​​യ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണം (ആ​​​​ർ​​​​ട്ട​​​​റി ഫോ​​​​ർ​​​​സെ​​​​പ്സ്) നീ​​​​ക്കം ചെ​​​​യ്ത ഉ​​​​ഷാ ജോ​​​​സ​​​​ഫി​​​​ന്‍റെ (51) ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​രം. ഇ​​​​ട​​​​പ്പ​​​​ള്ളി അ​​​​മൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രോ​​​​ഗി ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു​​​​ശേ​​​​ഷം ഐ​​​​സി​​​​യു​​​​വി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Kerala

രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി; വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി

 

കൊ​ച്ചി: പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ന​ട​നും അ​വ​താ​ര​ക​നു​മാ​യ രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. രാ​ജേ​ഷി​നെ വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി​യ​താ​യി വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ക്ത​സ​മ്മ​ര്‍​ദം സാ​ധാ​ര​ണ നി​ല​യി​ല്‍ തു​ട​രു​ക​യാ​ണ്.

സ്വ​യം ശ്വാ​സ​മെ​ടു​ക്കാ​ന്‍ ആ​രം​ഭി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു. ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, കാ​ര്‍​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ഗാ​സ്‌​ട്രോ​എ​ന്‍​ട്രോ​ള​ജി, ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ള്‍​പ്പെ​ടു​ന്ന​താ​ണ് സം​ഘം.

ഞാ​യ​റാ​ഴ്ച​ത്തെ പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ത്തോ​ടെ ഹോ​ട്ട​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ണ രാ​ജേ​ഷി​നെ ഉ​ട​ന്‍ ത​ന്നെ മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ന്‍ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Up